ശനിയാഴ്‌ച, ഡിസംബർ 30, 2006

എങ്ങോപോയ്‌ മറയാറായ്‌....
നിന്നെയിനി കാണില്ലൊരിക്കലും .....
ഒരു പിടി മധുര സ്വപ്നങ്ങളും,
സുന്ദര നിമിഷങ്ങലും നല്‍കി 2006 നിനക്കു വിട

ചൊവ്വാഴ്ച, ഡിസംബർ 26, 2006

ഈ രാവെത്ര സുന്ദരം; ഈ രാവിന്‍
ചന്ദ്രികയെത്ര സുഖകരം.
രാവേറെ ചെല്ലുമ്പോഴുള്ള ഈ നിദ്ര യെത്ര മധുരകരം;
നിദ്ര തന്‍ മധ്യത്തില്‍ സ്വപ്നതിലെത്തും
പ്രീയെ നീ എത്ര .........

ഞായറാഴ്‌ച, ഡിസംബർ 10, 2006

രാഗങ്ങളേറെയെങ്കിലും;
അനുരാഗമാണെനിക്കേറെ ഇഷ്ടം.
സുന്ദരി മാരേറെയെങ്കിലും;
സഖീ നിന്നെയണെനിക്കേറെ ഇഷ്ടം...

വെള്ളിയാഴ്‌ച, സെപ്റ്റംബർ 08, 2006

പുലര്‍കാല മലര്‍ പോലെ സുന്ദരിയായ കാവ്യക്കായ്‌........


നിന്‍ നയന മെത്ര സുന്ദരം,
ആ നയനത്താലുള്ള നോട്ടന്മെത്ര
സുഖകരംനിന്‍ അധര മെത്ര വശ്യം,
ആ അധരത്താലുള്ള മന്ദസ്മിതം എത്ര മധുരതരം
സഖി നീ എന്ത്ര സുന്ദരി
നീ ചാരെ വരും നാള്‍ ഞാന്‍ എത്ര സുകൃതി....

ചൊവ്വാഴ്ച, ഓഗസ്റ്റ് 01, 2006

അവള്‍ക്കായി ഞാന്‍ എഴുതുന്നു പക്ഷെ അവള്‍ ആരാ ? അറിയില്ല.... ഈതു വരെ കാണാത്ത പ്രിയെ നിനക്കായ്‌....
രാഗമായ്‌ താളമായ്‌
നി എന്‍ ആരൊമലായ്‌
മൂകമായ്‌ ശാന്തമായ്‌
ഞാന്‍ നിന്നിലനുരാഗിയായ്‌....

തിങ്കളാഴ്‌ച, ജൂലൈ 24, 2006

അധരമെത്ര മധുരമെന്നൊതുവാന്
‍അധികാരമേകിയാലും
അധരമൊ വദനമൊ അതൊ
അധരത്തിന്‍ മധുരമൊ
എതാണു പ്രിയെ മധുരതമം
അര്‍ദ്രമായ്‌ നിന്‍ മിഴികളിലെന്
‍പ്രണയമാം അഭിവാഞ്ജ ദര്‍ശിച്ചു ഞാന്‍,
മിഴികളില്‍ ദര്‍ശിച്ച മൃദു വികാരത്തെ
അധരത്താല്‍ ജന്മമേകിയാലും...
നീല നിശ തന്‍ ചാരുതയില്
‍ചന്ദ്രിക തന്‍ മടി തട്ടിലുറങ്ങും
എന്‍ പ്രിയ പ്രാണേശ്വരിനി അറിയുനീലയൊ
എന്‍പ്രണയത്തിന്‍ തീക്ഷ്ണത