തിങ്കളാഴ്‌ച, ജൂലൈ 24, 2006

അധരമെത്ര മധുരമെന്നൊതുവാന്
‍അധികാരമേകിയാലും
അധരമൊ വദനമൊ അതൊ
അധരത്തിന്‍ മധുരമൊ
എതാണു പ്രിയെ മധുരതമം
അര്‍ദ്രമായ്‌ നിന്‍ മിഴികളിലെന്
‍പ്രണയമാം അഭിവാഞ്ജ ദര്‍ശിച്ചു ഞാന്‍,
മിഴികളില്‍ ദര്‍ശിച്ച മൃദു വികാരത്തെ
അധരത്താല്‍ ജന്മമേകിയാലും...
നീല നിശ തന്‍ ചാരുതയില്
‍ചന്ദ്രിക തന്‍ മടി തട്ടിലുറങ്ങും
എന്‍ പ്രിയ പ്രാണേശ്വരിനി അറിയുനീലയൊ
എന്‍പ്രണയത്തിന്‍ തീക്ഷ്ണത